ദോഹ: സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഖത്തർ പുതിയ സൈബർ സെക്യൂരിറ്റി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു. കോർപ്പറേഷനുകൾക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്കുമെതിരായ സുരക്ഷാ ഭീഷണികൾ കണ്ടെത്തുന്നതിന് ‘വാണിങ്’ എന്ന വിപുലമായ പ്ലാറ്റ്ഫോം ഖത്തർ വികസിപ്പിച്ചെടുത്തു.

ക്യു.സി.ആർ.ഐ, ആഭ്യന്തര മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, തുർക്കിയിലെ ടി.ഒ.ബി.ബി. ഇക്കണോമിക്സ് ആൻഡ് ടെക്നോളജി സർവകലാശാല, കാദിർ ഹാസ് യൂണിവേഴ്സിറ്റി, സൈബർ പ്രതിരോധ സ്ഥാപനമായ ഇന്‍റർപ്രോബ് എന്നിവയുടെ മൂന്ന് വർഷത്തെ പ്രവർത്തനത്തിന്‍റെ ഫലമാണ് പുതിയ പ്ലാറ്റ്ഫോം.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുക, വ്യാജ ഡൊമെയ്നുകൾ തിരിച്ചറിയുകയും തടയുകയും ചെയ്യുക, ദോഷകരമായ സോഫ്റ്റ്‌വെയർ കണ്ടെത്തുക, ദോഷകരമായ എന്‍റർപ്രൈസ് നെറ്റവർക്ക് ട്രാഫിക്ക് തിരിച്ചറിയുക എന്നിവ വാണിങ്ങിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

Author

Write A Comment

You cannot copy content of this page