ആധാറിന്റെ ആവശ്യകത പലപ്പോഴും നമ്മെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുകയാണ് സർക്കാർ. അതിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമാക്കാൻ മൊബൈൽ നമ്പറും അക്കൗണ്ട് നമ്പറും ആധാറുമായി ലിങ്ക് ചെയ്യാൻ സർക്കാർ നിർദേശമുണ്ട്. എന്നാൽ, ഇന്ന് പലരും ഒന്നിലധികം മൊബൈൽ നമ്പറുകളാണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ഏത് നമ്പറാണ് ആധാറുമായി ലിങ്ക് ചെയ്തതെന്ന് മറന്നു പോയേക്കാം. അതുപോലെ ഈമെയിൽ ഐഡിയും പലർക്കും ഒന്നിലധികം ഉണ്ടാകും. അതും ആധാറുമായി ലിങ്ക് ചെയ്തത് ഏതാണെന്ന് മറന്നു പോയേക്കാം…

മാതാപിതാക്കള്‍ക്ക്‌ അവരുടെ ഫോണിൽ കുട്ടികളുടെ ഫോൺ നിയന്ത്രിക്കാം… പുതിയ ആപ്പ് പുറത്തിറക്കി ഗൂഗിൾ…

വിഷമിക്കേണ്ടതില്ല. ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ കണ്ടെത്താൻ വലിയ പ്രയാസമൊന്നുമില്ല. ഇ- മെയിൽ ഐഡിയും മറന്നു പോയെങ്കിൽ ഈ രൂപത്തിൽ കണ്ടെത്താവുന്നതാണ്.

ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ, ഇമെയിൽ ഐഡി ഏതാണെന്ന് എങ്ങനെ അറിയാം
  • ആദ്യം uidai യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • വെബ്സൈറ്റിന്റെ ഡാഷ്ബോർഡിൽ നിരവധി കാറ്റഗറികൾ കാണാം… വെബ്സൈറ്റ് ഡാഷ്ബോർഡിലെ My Aadhar എന്ന കാറ്റഗറിയിൽ ആദ്യം ക്ലിക്ക് ചെയ്യുക.
  • തുടർന്ന് Aadhar Services എന്ന ഓപ്ഷൻ പ്രത്യക്ഷപ്പെടുന്നതാണ്
  • ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ Verify Email / Mobile Number എന്ന ഒരു ഒരു ഓപ്ഷൻ പ്രത്യക്ഷപ്പെടുന്നതാണ്.
  • അതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന വിൻഡോയിൽ താങ്കളുടെ മൊബൈൽ നമ്പറും ആധാർ നമ്പറും രേഖപ്പെടുത്തേണ്ടതാണ്.
  • ഇവ രേഖപ്പെടുത്തിയതിനു ശേഷം ഒരു ക്യാപ്ച്ച അതേപോലെ പകർത്തിയെഴുതാൻ ഉണ്ടാകും.
  • പിന്നീട് ഒ ടി പി നമ്പർ ജനറേറ്റ് ചെയ്യേണ്ടതാണ്.

താങ്കളുടെ ആധാർ കാർഡ് മുമ്പുതന്നെ ഒരു മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ‘ഞങ്ങളുടെ റെക്കോർഡിൽ താങ്കളുടെ മൊബൈൽ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്’ എന്ന ഒരു മെസേജ് വരും . അഥവാ ആധാർ രേഖകളിൽ ഒരു നമ്പർ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നർത്ഥം.

നിങ്ങളുടെ ആധാർ കാർഡ് മൊബൈലുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ‘താങ്കൾ ഇപ്പോൾ നൽകിയ മൊബൈൽ നമ്പർ ഞങ്ങളുടെ ആധാർ രേഖകളിൽ കാണിക്കുന്നില്ല’ എന്ന ഒരു മെസേജ് ആയിരിക്കും കാണിക്കുക. താങ്കളുടെ ആധാർ കാർഡ് മറ്റൊരു മൊബൈൽ നമ്പറുമായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് അർത്ഥം.

ആധാറുമായി ബന്ധിപ്പിച്ച നിങ്ങളുടെ ഇമെയിൽ ഐഡി കണ്ടെത്താനും ഇതേ പ്രക്രിയയാണ് ഉപയോഗിക്കുന്നത്. മൊബൈൽ നമ്പർ ഫിൽ ചെയ്ത അതേ സ്ഥാനത്ത് ഇമെയിൽ ഐഡിയും ഫിൽ ചെയ്തു കണ്ടെത്താവുന്നതാണ്.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

…………………………………..

നഗ്നചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുറത്താകുമെന്ന് ഭീഷണിയുണ്ടോ? പരിഹാരമുണ്ട്

 

എല്ലാ വിഭാഗം റേഷ൯കാർഡുകൾക്കും ഈ മാസം അനുവദിച്ചിട്ടുള്ള റേഷ൯ വിഹിതം എത്രയാണെന്ന് അറിയാം…

 

അജ്ഞാത ഫോൺ കോളുകൾ ഇനി നിങ്ങളെ ശല്യം ചെയ്യില്ല. ഇനി വന്നാൽ തന്നെ ആ വ്യക്തിയുടെ ചിത്രമടക്കം വിവരങ്ങൾ ഈ ആപ്പിലൂടെ ലഭിക്കും

 

Author

Comments are closed.

You cannot copy content of this page