കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗം, ഒ.ഇ.സി/ ഒ.ബി.സി വിഭാഗങ്ങളിലെ ബിരുദധാരികളില്‍ നിന്നും അഞ്ചുമാസത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു. കോഴിക്കോടുള്ള കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനമായ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫോര്‍മേഷനാണ് (ക്രെസ്റ്റ്) അപേക്ഷകള്‍ ക്ഷണിച്ചത്. ഇന്ത്യക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിനും സ്വകാര്യ-പൊതുമേഖലയിലെ ഉയര്‍ന്ന തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് കോഴ്‌സ് ലക്ഷ്യം വെയ്ക്കുന്നത്.

നഗ്നചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുറത്താകുമെന്ന് ഭീഷണിയുണ്ടോ? പരിഹാരമുണ്ട്

ഇംഗ്ലീഷ് ആശയവിനിമയ പാടവത്തിനും വ്യക്തിത്വവികസനത്തിനും തൊഴില്‍ക്ഷമതയ്ക്കും ഊന്നല്‍ നല്‍കിയാണ് കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്. വിദ്ഗധരായ അധ്യാപകരാണ് പരിശീലനം നല്‍കുക. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഭക്ഷണത്തിനും അനുദിന ചെലവിലേക്കുമായി പ്രതിമാസം 6000 രൂപ നല്‍കും.

എല്ലാ വിഭാഗം റേഷ൯കാർഡുകൾക്കും ഈ മാസം അനുവദിച്ചിട്ടുള്ള റേഷ൯ വിഹിതം എത്രയാണെന്ന് അറിയാം…

ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദഗ്ധരുമായും ഗവേഷകരുമായും ആശയവിനിമയത്തിന് അവസരമുണ്ടാകും. സൗജന്യ താമസസൗകര്യം ലഭ്യമാണ്. ഫീസില്ല. ബിരുദതലത്തില്‍ ലഭിച്ച മാര്‍ക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രൊഫഷണല്‍ ബിരുദമുള്ളവര്‍ക്കും ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഉയർന്ന പ്രായപരിധി: 2022 ഓഗസ്റ്റ് 31-ന് 28 വയസ്സ്. അപേക്ഷ www.crest.ac.in വഴി നൽകാം. അവസാന തീയതി: ഓഗസ്റ്റ് 31. വിവരങ്ങൾക്ക്: 0495 2355342, 2351496. [email protected].

അജ്ഞാത ഫോൺ കോളുകൾ ഇനി നിങ്ങളെ ശല്യം ചെയ്യില്ല. ഇനി വന്നാൽ തന്നെ ആ വ്യക്തിയുടെ ചിത്രമടക്കം വിവരങ്ങൾ ഈ ആപ്പിലൂടെ ലഭിക്കും

Author

Comments are closed.

You cannot copy content of this page