അത്യാവശ്യ ഘട്ടത്തിൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് കൈവശമില്ലേ? അതോ, നഷ്ടപ്പെട്ടോ? എന്തായാലും ഇനി പേടിക്കേണ്ട. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് തേടി അലയുകയും വേണ്ട. സ്‌മാർട്ട് ഫോണുണ്ടെങ്കിൽ നിമിഷങ്ങൾക്കകം ഡ്യൂപ്ലിക്കേറ്റ് റെഡി.

ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ/ ഇമെയിൽ ഐഡി ഏതാണെന്നറിയില്ലേ… വിഷമിക്കേണ്ട, വഴിയുണ്ട്

ജനന തിയ്യതി, വിലാസം, ജാതി തുടങ്ങിയവയുടെ ആധികാരിക രേഖ ആയതിനാല്‍ എസ് എസ് എല്‍ സി ബുക്കിന്  നമ്മുടെ ജീവിതത്തില്‍ ഏറെ പ്രധാന്യമാനുണ്ട്.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ പരീക്ഷാഭവനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിജി ലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പരീക്ഷ കമീഷണര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മാതാപിതാക്കള്‍ക്ക്‌ അവരുടെ ഫോണിൽ കുട്ടികളുടെ ഫോൺ നിയന്ത്രിക്കാം… പുതിയ ആപ്പ് പുറത്തിറക്കി ഗൂഗിൾ…

കേരള സംസ്ഥാന ഐ.ടി മിഷന്‍, ഇ -മിഷന്‍, ദേശീയ ഇ -ഗവേണന്‍സ് ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംവിധാനം നടപ്പിലാക്കിയത്.നമുക്ക് ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ -രേഖകളാക്കി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍.

അജ്ഞാത ഫോൺ കോളുകൾ ഇനി നിങ്ങളെ ശല്യം ചെയ്യില്ല. ഇനി വന്നാൽ തന്നെ ആ വ്യക്തിയുടെ ചിത്രമടക്കം വിവരങ്ങൾ ഈ ആപ്പിലൂടെ ലഭിക്കും

https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറും ഉപയോഗിച്ച്‌ ഡിജി ലോക്കര്‍ അക്കൗണ്ട് തുറക്കാം. എസ്.എസ്.എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ആദ്യം ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്ത ശേഷം ‘get more now‘ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ശേഷം ‘education‘ എന്ന സെക്ഷനില്‍ നിന്ന് ‘Board of public examination kerala‘ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ‘Class X school leaving certificate‘ തെരഞ്ഞെടുത്ത് വര്‍ഷവും രജിസ്റ്റര്‍ നമ്ബറും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. ഡിജിലോക്കര്‍ സംബന്ധമായ സംശയങ്ങള്‍ക്കും പ്രശ്നപരിഹാരങ്ങള്‍ക്കും സംസ്ഥാന ഐ.ടി മിഷന്റെ സിറ്റിസണ്‍ കാള്‍ സെന്‍ററിലെ 1800 4251 1800 (ടോള്‍ ഫ്രീ), 155300 (ബി.എസ്.എന്‍.എല്‍ നെറ്റ്വര്‍ക്ക്), 0471 233 5523 (മറ്റ് നെറ്റ്വര്‍ക്കുകള്‍) എന്നീ ഫോണ്‍ നമ്ബറുകളില്‍ വിളിക്കാം

ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

DigiLocker is a key initiative under Digital India, the Government of India’s flagship program aimed at transforming India into a digitally empowered society and knowledge economy. Targeted at the idea of paperless governance, DigiLocker is a platform for issuance and verification of documents & certificates in a digital way, thus eliminating the use of physical documents. The DigiLocker website can be accessed at https://digitallocker.gov.in/.

You can now access your documents and certificates from your DigiLocker on your mobile devices.

ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നഗ്നചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുറത്താകുമെന്ന് ഭീഷണിയുണ്ടോ? പരിഹാരമുണ്ട്

Author

Comments are closed.

You cannot copy content of this page